ബി.ജെ.പി സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് ഇയാളെ സി.ബി.ഐ ഡയരക്ടര്‍ ആക്കിയിരുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും; നാഗേശ്വര റാവുവിന് പ്രശാന്ത് ഭൂഷന്റെ മറുപടി
national news
ബി.ജെ.പി സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് ഇയാളെ സി.ബി.ഐ ഡയരക്ടര്‍ ആക്കിയിരുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും; നാഗേശ്വര റാവുവിന് പ്രശാന്ത് ഭൂഷന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 10:01 am

ന്യൂദല്‍ഹി: മുന്‍ സി.ബി.ഐ ഡയരക്ടര്‍ എം. നഗേശ്വര റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ക്രിസ്ത്യന്‍ അല്ലാത്ത തനിക്ക് ക്രിസ്മസ് ആംശസയുടെ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണവുമായി ഭൂഷന്‍ രംഗത്തെത്തിയത്.

നഗേശ്വര റാവു തന്റെ ട്വിറ്ററില്‍ പങ്കുവെച്ച വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായ വിമര്‍ശനത്തിന് ഇടയായിരുന്നു. എന്റെ ക്രിസ്മസ് സംഭാഷണം എന്ന ക്യാപ്ഷനോടെയാണ് ഇയാല്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ക്രിസ്മസ് ആശംസിച്ച ഒരു പ്രൊഫസര്‍ക്ക് താന്‍ ക്രിസ്ത്യനല്ലെന്നും പിന്നെ എന്തിനാണ് ഈ ആശംസയെന്നുമാണ് റാവു ചോദിക്കുന്നത്. സന്ദേശം അയച്ച ആളോട് താങ്കളും ക്രിസ്ത്യനല്ല എന്നാണ് കരുതുന്നതെന്ന് പറയുന്ന റാവൂ അദ്ദേഹത്തോട് എന്നാണ് ഭഗവത് ഗീത ജയന്തി എന്ന് പറയാമോ എന്നും റാവൂ ചോദിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് റാവുവിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇയാളെ പോലെയുള്ള ആളെ ബി.ജെ.പി സര്‍ക്കാര്‍ സി.ബി.ഐ ഡയരക്ടര്‍ ആക്കിയിരുന്നതെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bushan On M. Nageswara Rao’s Christmas conversation