രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം ഡിയസ് ഈറെ ഡിസംബര്‍ അഞ്ച് ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ‘ക്രോധത്തിന്റെ ദിനങ്ങള്‍ അടുത്തെത്തി’ എന്ന അടിക്കുറിപ്പോടെ പതിനൊന്ന് സെക്കന്‍ഡ് നീണ്ടു നില്‍നില്‍ക്കുന്ന ടീസര്‍ പുറത്തുവിട്ടാണ് ജിയോ ഹോട്ട്‌സ്റ്റാര്‍ ചിത്രത്തിന്റെ സ്ട്രീമിംങ് തീയതി പുറത്തുവിട്ടത്.
2024 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിനു ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 82 കോടിയോളം രൂപയാണ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്.
ആര്‍കിടെക്ക്ടായ രോഹന്‍ ശങ്കര്‍ എന്ന പ്രണവ് മോഹന്‍ലാല്‍ കഥാപാത്രം തന്റെ വീട്ടില്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം, മലയാളത്തിലെ ക്ലീഷേ ഹൊറര്‍ ചിത്രങ്ങളുടെ പതിവ് പാറ്റേണുകളില്‍ നിന്നും വ്യത്യസ്തമാണ്. ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്റെ ഇതേ ഴോണറിലുള്ള നാലാമത്തെ ചിത്രമാണ്. റെഡ് റെയ്ന്‍ (2013), ഭൂതകാലം (2022), ഭ്രമയുഗം (2024) തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ മികച്ച പ്രകടനമെന്ന് ആരാധകര്‍ വിശേഷിപ്പിച്ച ചിത്രത്തില്‍ അരുണ്‍ അജികുമാര്‍, ജയ കുറുപ്പ്, സുശ്മിത ഭട്ട്, ജിബിന്‍ ഗോപിനാഥ്, മനോഹരി ജോയ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രണവ് നായകനായ ചിത്രം പ്രണവിന്റെ ഹാട്രിക് 50 കോടി ചിത്രമാണ്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്.ശശികാന്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള 55 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
Content Highlight: pranav mohanlal starring dies irae releasing on jio hotstar