അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു
Entertainment news
അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th April 2022, 7:39 pm

അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്.

സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് സൂചന. ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കും എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലാണ് പ്രണവ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. വലിയ ഓളമായിരുന്നു ചിത്രം തിയേറ്ററുകളില്‍ സൃഷ്ടിച്ചത്.

പ്രണവിന്റെ വേറിട്ടൊരു അഭിനയ രീതിയായിരുന്നു ചിത്രത്തില്‍ കണ്ടത്. വിനീത് ശ്രീനിവാസന്റെ കരിയറിലേയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹൃദയം.

ബാലതാരമായി എത്തിയ പ്രണവ് മോഹന്‍ലാല്‍ പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആേദി എന്ന ചിത്രത്തിലൂടെയാണ് നായകനായി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കളിദാസ് ജയറാം. പിന്നീട് 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി ആദ്യമായി വേഷമിടുന്നത്.

Content Highlights: Pranav Mohanlal and Kalidas Jayaram will be seen in Anwar Rashid’s