മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ പൂര്‍ണമായി ഉപയോഗിച്ച ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തുടരും. താരത്തിന്റെ വലിയ ആരാധകനായ സംവിധായകന്‍ എല്ലാ വിധത്തിലും മോഹന്‍ലാലിനെ ഉപയോഗിച്ച ചിത്രം മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തികുറിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം തന്നെ ചിത്രത്തില്‍ വേഷമിട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തുടരും. Photo: district.in
ഇതില്‍ പ്രധാനിയായിരുന്നു വില്ലനായ ജോര്‍ജ്‌സാറായി വേഷമിട്ട പ്രകാശ് വര്‍മ. പരസ്യ ചിത്രങ്ങളുടെ സംവിധായകനായി ക്യാമറക്ക് പിന്നില്‍ തിളങ്ങിയ പ്രകാശ് വര്‍മ ആദ്യമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു തുടരും. കണ്ടുപരിചയമില്ലാത്ത മുഖത്തിനൊപ്പം പ്രകാശ് വര്‍മയുടെ കണ്ടുപരിചയിച്ചിട്ടില്ലാത്ത മാനറിസവും കൂടെയായപ്പോള്‍ മലയാള സിനിമയിലെ കൊടും വില്ലന്മാരുടെ ലിസ്റ്റിലേക്ക് പുതിയ ഒരു എന്‍ട്രി കൂടെ ലഭിക്കുകയായിരുന്നു. പ്രകാശ് വര്‍മക്കൊപ്പം എസ്.ഐ ബെന്നിയായി ബിനു പപ്പു കൂടെയെത്തിയപ്പോള്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു.
ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രകാശ് വര്‍മ ബിനു പപ്പുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ സി.ഐ ആയ പ്രകാശിന്റെ കഥാപാത്രം തന്റെ കീഴ് ഉദ്യോഗസ്ഥനായ ബിനു പപ്പുവിനെ ബെന്നി കഴുവേറി എന്ന് വിളിക്കുന്നുണ്ട്. ഈ സംബോധന ആവര്‍ത്തിച്ചാണ് ബിനുവിനോട് താരം നന്ദി പറഞ്ഞിരിക്കുന്നത്.
ഇത് ബിനു പപ്പു അല്ലെന്നും ഇത് ശരിക്കും ബെന്നി കഴുവേറി ആണെന്നുമായിരുന്നു ബിനു പപ്പുവിനെ അടുത്ത് നിര്‍ത്തി അദ്ദേഹം പറഞ്ഞത്. ഈ ബെന്നി കഴുവേറിക്ക് ആക്ച്വലി പരമാവധി തവണ സമാധാനത്തോടെ ഡയലോഗുകള്‍ തനിക്ക് പറഞ്ഞുതരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും താന്‍ ബിനുവിനെ ബെന്നി കഴുവേറിയെന്നാണ് വിളിക്കുന്നതെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു.
തുടരുമില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ബെന്‍സ് ഷണ്മുഖത്തിനോട് ഹലോ എന്ന് പറഞ്ഞ് ചിത്രത്തില്‍ എന്‍ട്രി ചെയ്യുന്ന ജോര്‍ജ് സാറിന്റെ ഡയലോഗുകള്‍ക്കും മാനറിസത്തിനും വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ‘ഓടി വാ കണ്ണാ ചാടി വാ മൊണ്ണേ’ ‘ചായ ഓക്കെ കൂച്ച് അങ്ങനെ ഇരിക്കുവാലേ’ ‘നീ ഒറങ്ങിയോടാ കഴുവേറി’ തുടങ്ങിയ ഡയലോഗുകളെല്ലാം ചിത്രത്തിന്റെ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡായിരുന്നു.
Content Highlight: Prakash Varma thanks Binu Pappu for helping him in Thudarum Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.