പാട്ടെന്ന് കേട്ടാൽ രജിനി സാർ ടെൻഷനായി അനങ്ങാതെ നിൽക്കും: പ്രഭു ദേവ
Entertainment
പാട്ടെന്ന് കേട്ടാൽ രജിനി സാർ ടെൻഷനായി അനങ്ങാതെ നിൽക്കും: പ്രഭു ദേവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 10:53 pm

ഒരുപാട് പാട്ടുകളിൽ തന്റെ ചടുലമായ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച താരമാണ് പ്രഭുദേവ. അഭിനയത്തോടൊപ്പം തന്നെ ഒരുപാട് സിനിമകളിൽ ഡാൻസ് കൊറിയോഗ്രാഫറായി പ്രഭുദേവ വർക്ക് ചെയ്തിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജിനി കാന്തിനെ കുറിച്ച് സംസാരിക്കുകയാണ് പ്രഭുദേവ.

തലൈവർക്കായി ഒരുപാട് പാട്ടുകളിൽ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള പ്രഭുദേവ പറയുന്നത് രജിനി കാന്തിന് പാട്ടെന്ന് കേട്ടാൽ പേടിയാണ് എന്നാണ്.

കൊറിയോഗ്രാഫർമാരോട് അദ്ദേഹത്തിന് വലിയ ബഹുമാനമാണെന്നും പ്രഭു ദേവ കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു പ്രഭു ദേവ.

‘പാട്ട് സീനാണെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഒരു ഭയമാണ്. എല്ലാവർക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. രജിനി സാർ എപ്പോഴും നല്ല സന്തോഷത്തോടെ നടക്കും പക്ഷെ സോങ് എന്ന് കേട്ടാൽ റോബോട്ടിനെ പോലെ പേടിക്കുന്നത് കാണാം.


കാലിൽ ഒരു പത്തിരുപത് കിലോ കെട്ടി വെച്ചാൽ എങ്ങനെയുണ്ടാവും അതുപോലെയാണ് അപ്പോൾ അദ്ദേഹം. ആ സമയത്ത് ഇങ്ങനെ ടെൻഷനടിച്ച് നിൽക്കും. ഞാൻ അപ്പോൾ ചോദിക്കാറുണ്ട് എന്തിനാണ് സാർ ഇങ്ങനെ ടെൻഷൻ അടിക്കുന്നതെന്ന്. അപ്പോൾ രജനി സാർ പറയും എന്താണെന്ന് അറിയില്ല സോങ് ആണെന്ന് കേട്ടാൽ എനിക്ക് പേടിയാണെന്ന്.

എല്ലാവർക്കും അദ്ദേഹത്തിന്റെ സോങ്ങുകൾ വലിയ ഇഷ്ടമാണ്. ആ പേടി ഉള്ളത് കൊണ്ട് തന്നെ ഡാൻസ് കൊറിയോഗ്രാഫേസിന്റെ അടുത്ത് നല്ല ബഹുമാനത്തോടെയാണ് അദ്ദേഹം നിൽക്കാറുള്ളത്. അവരോട് നല്ല റെസ്‌പെക്ടാണ്.

രജനി സാർ എല്ലാവരെയും ഇഷ്ടപെടുന്നുണ്ട്. തിരിച്ചും അങ്ങനെതന്നെയാണ്. എപ്പോഴും ജോളിയായി ഇരിക്കുന്ന ഒരു സിമ്പിൾ മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾക്കെല്ലാം അത് കാണുമ്പോൾ അത്ഭുതം തോന്നും,’ പ്രഭു ദേവ പറയുന്നു.

Content Highlight: Prabhudeva Talk About Rajnikanth