ശ്രീജേഷിന് രണ്ട് കോടി, ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും 5 ലക്ഷം രൂപ; പ്രഖ്യാപനവുമായി സര്‍ക്കാര്‍
Tokyo Olympics
ശ്രീജേഷിന് രണ്ട് കോടി, ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും 5 ലക്ഷം രൂപ; പ്രഖ്യാപനവുമായി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th August 2021, 8:06 pm

തിരുവനന്തപുരം: ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ വൈകുന്നുവെന്നാരോപിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.