ഇന്ത്യന്‍ സിനിമയില്‍ ഇന്നേ വരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രം എന്ന് നിസംശയം വിളിക്കാവുന്ന ചിത്രമാണ് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി അടക്കം ഒട്ടനവധി ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എല്ലാ ഭാഷകളിലും സിനിമാ പ്രേമികള്‍ക്ക് ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ ആസ്വാദനത്തിന്റെ പുതിയ ഒരു തലം ചിത്രം സമ്മാനിച്ചിരുന്നു.
ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗവും ഇപ്പോള്‍ പുറത്തിറങ്ങി വലിയ വിജയം നേടിയിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളോട് നീതി പുലര്‍ത്തും വിധമായിരുന്നു സംവിധായകന്‍ മൂന്നാം ഭാഗവും അണിയിച്ചൊരുക്കിയത്. ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ചിത്രത്തിന് ദൃശ്യം എന്നതിന് പകരം മറ്റെന്തെങ്കിലും പേരായിരുന്നെങ്കില്‍ എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളും പലരുടെയും ചിരിയുണര്‍ത്തുന്നുണ്ട്.
ക്ഷണിക്കപ്പെടാത്ത അതിഥി പോലെ ചിത്രത്തിന് മറ്റ് പേരുകള്‍ നിര്‍ദേശിക്കാമോ എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്. ഇതിന് മറുപടിയായി വന്ന കമന്റുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും പിന്തുണ ലഭിച്ചതും ‘അഴുക്ക തന്ത മകളെക്കാള്‍ മോശം’ എന്നാണ്. വരുണിനെ കൊലപ്പെടുത്തുന്നത് ജോര്‍ജ് കുട്ടിയുടെ മകളായ അഞ്ജു എന്ന കഥാപാത്രമാണെന്നതും ഇത് പിടിക്കപ്പെടാതെ നോക്കുന്നത് ജോര്‍ജ്കുട്ടിയാണെന്നതിനാലും ഏറ്റവും അനുയോജ്യമായ തലക്കെട്ട് ഇത് തന്നെയാണെന്നും കമന്റുകളുണ്ട്.
ഒരു നാലാം ക്ലാസ് ബുദ്ധിയെന്നും, പിടി കിട്ടാ കൊലക്കേസെന്നും ചിലര്‍ അഭിപ്രായമറിയിക്കുമ്പോള്‍ ആഗസ്റ്റ് 2 എന്ന് ചിത്രത്തിന് പേരിടാമെന്നാണ് മറ്റൊരു അഭിപ്രായം. ചിത്രത്തില്‍ ആഗസ്റ്റ് രണ്ട് എന്ന തിയതിയ്ക്ക് വലിയ പ്രാധാന്യം ഉണ്ട് എന്നതിനാല്‍ തന്നെ ചിത്രത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ടൈറ്റില്‍ ഇതാണെന്നാണ് പലരും സൂചിപ്പിക്കുന്നത്. വരുണ്‍ കൊല്ലപ്പെട്ട രാത്രിയയെന്നും, കുഴികുത്തിയെന്നും, അദൃശ്യമെന്നുമാണ് പലരും നിര്‍ദേശിക്കുന്ന മറ്റ് പേരുകള്‍. മോഹന്‍ലാലിന്റെ തന്നെ ഹിറ്റ് ചിത്രമായ തുടരും എന്ന ചിത്രത്തിന്റെ തലക്കെട്ട് ഇതിന് യോജിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ചിത്രത്തിന് ദൃശ്യം എന്നതിനെക്കാള്‍ മികച്ച മറ്റൊരു പേരില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Post goes viral which discuss about alternative title for Drishyam movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.