ആരാണ് പൊറിഞ്ചുവും മറിയവും ജോസും; ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ട്രെയ്ലര്‍ പുറത്തുവിട്ട് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍
Malayala cinema
ആരാണ് പൊറിഞ്ചുവും മറിയവും ജോസും; ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ട്രെയ്ലര്‍ പുറത്തുവിട്ട് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2019, 7:25 pm

കൊച്ചി: ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. കൊച്ചി ലുലൂമാളില്‍ വെച്ച് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

കൂടെ മമ്മൂട്ടി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി, ദിലീപ്, ജയറാം,പ്രിത്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍,വിനായകന്‍,സൗബിന്‍, ജയസൂര്യ,വിനീത് ശ്രീനിവാസന്‍ ,അനൂപ് മേനോന്‍, അജു വര്‍ഗീസ്,ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത് സുകുമാരന്‍,ആന്റണി വര്‍ഗീസ്,വിനയ് ഫോര്‍ട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷസജയന്‍, രജിഷ വിജയന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്താണ് ട്രെയ്ലര്‍ പുറത്തു വിട്ടത്

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിലെത്തുന്നത്.തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നിത്.

ചാന്ത് വി ക്രീയേഷന്റെ ബാനറിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും.

ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്താണ്. പി.ആര്‍.ഒ വാഴൂര്‍ജോസ്, എസ് ദിനേശ്, ആതിര ദില്‍ജിത്ത്