ഒരു സിനിമയില്‍ 25 വേഷത്തില്‍ ചിയാന്‍ വിക്രം ; സംവിധാനം ഇമൈക്ക നൊടികളുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു
tamil cinema
ഒരു സിനിമയില്‍ 25 വേഷത്തില്‍ ചിയാന്‍ വിക്രം ; സംവിധാനം ഇമൈക്ക നൊടികളുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2019, 5:33 pm

ചെന്നൈ: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉലകനായകന്‍ കമലഹാസന്‍ പത്ത് കഥാപാത്രങ്ങളെ ഒരു സിനിമയില്‍ അവതരപ്പിച്ചത് ഏറെ അത്ഭുതത്തോടെയായിരുന്നു പ്രേക്ഷകര്‍ കണ്ടിരുന്നത്.

ഇപ്പോഴിതാ ഒരു സിനിമയില്‍ ഇരുപത്തിയഞ്ച് വ്യത്യസ്ഥ വേഷങ്ങളില്‍ എത്താന്‍ ഒരുങ്ങുകയാണ് ആരാധകരുടെ സ്വന്തം ചിയാന്‍ വിക്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്.

ഇതുവരെ പേര് നല്‍കാത്ത ചിത്രം നിര്‍മ്മിക്കുന്നത് 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ്. നയന്‍താര സി.ബി.ഐ ഓഫീസറായി എത്തി മികച്ച വിജയം നേടിയ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തത് അജയ് ജ്ഞാനമുത്തുവായിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലാണ്. ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് വിക്രമിന്റെ നായികയാവുന്നത്.

എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തമിഴില്‍ ഏറെ ഹിറ്റായിരുന്ന ഡെമോത്തി കോളനി ഒരുക്കിയതും അജയ് ആയിരുന്നു.
DoolNews Video