'നെഞ്ചില്‍ കുടിയിരിക്കും മക്കള്‍ക്കായി' വിജയ്‌യുടെ തമിഴ് വെട്രി കഴകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിജയ് ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. എന്‍ നെഞ്ചില്‍ കുടിയിരുക്കും’ എന്ന് ആരാധകരെ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിക്കുന്ന വിജയ്, ഇനിമുതല്‍ തന്റെ സേവനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എം.ജി.ആറും, ജയലളിതയും, വിജയകാന്തും വിജയിച്ച…… ശിവാജി ഗണേശനും, കമല്‍ ഹാസനും പരാജയം രുചിച്ച രാഷ്ട്രീയത്തില്‍ വിജയ് ശോഭിക്കുമോ ഇല്ലയോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Content Highlight: Political controversies faced by Vijay