എഡിറ്റര്‍
എഡിറ്റര്‍
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ദൈവത്തിന് കസേരയൊഴിഞ്ഞുകൊടുത്ത് പൊലീസ്; സ്റ്റേഷനില്‍ ലഭിച്ചത് വന്‍സ്വീകരണം
എഡിറ്റര്‍
Thursday 5th October 2017 1:07pm


ന്യൂദല്‍ഹി: സ്ത്രീധനക്കേസിലെ പ്രതിയും വിവാദ ആള്‍ദൈവവുമായ രാധേ മാക്കുവേണ്ടി സ്വന്തം കസേര ഒഴിഞ്ഞുകൊടുത്ത ദല്‍ഹി പൊലീസ് ഓഫീസര്‍ വിവാദത്തില്‍. വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ സഞ്ജയ് ശര്‍മ്മയാണ് വിവാദത്തിലായത്. ഇയാള്‍ ആള്‍ദൈവത്തിനുമുന്നില്‍ വിനീതനായി നില്‍ക്കുന്ന ഫോട്ടോ എ.എന്‍.ഐയാണ് പുറത്തുവിട്ടത്.

രാധാ മായുടെ ഷാള്‍ തോളിലിട്ട് കൈകെട്ടി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റേഷന്‍ ഓഫീസറുടെ കസേരയില്‍ രാധാ മാ ഇരിക്കുന്നതും ചിത്രത്തിലുണ്ട്.


Also Read: ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തമില്ല: പിണറായിയിലെത്താന്‍ അമിത് ഷായ്ക്ക് മടി


ക്രിമിനല്‍ കേസിലും ബ്ലാക്ക് മെയിലിംഗ് കേസിലും പ്രതിയാണ് രാധാ മാ. മുംബൈ പൊലീസ് ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സ്ത്രീധന വഞ്ചനാക്കേസില്‍ തന്നെ കുറ്റവിമുക്തയാക്കണമെന്ന രാധാ മായുടെ ഹര്‍ജി കഴിഞ്ഞവര്‍ഷമാണ് മുംബൈ കോടതി തള്ളിയത്. ബോളിവുഡ് നടി ഡോളി ബിന്ദ്രയും രാധേക്കെതിരെ പരാതി നല്‍കിയിരുന്നു. വഞ്ചനാക്കുറ്റത്തിനും ഇവര്‍ക്കെതിരെ പരാതി നിലനില്‍ക്കുന്നുണ്ട.

അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ദല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പഥക് പറഞ്ഞു. നേരത്തെ അഖില ഭാരതീയ അഖാര പരിഷത്ത് പുറത്തിറക്കിയ വ്യാജ സന്യാസിമാരുടെ പട്ടികയില്‍ രാധേ മായും ഇടം പിടിച്ചിരുന്നു.

Advertisement