എഡിറ്റര്‍
എഡിറ്റര്‍
നടിയെ അക്രമിച്ച സംഭവം; ദിലീപിന്റെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യുന്നു
എഡിറ്റര്‍
Wednesday 15th November 2017 6:33pm

 

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.


Also Read: രാമക്ഷേത്രം ഇന്ത്യയ്ക്ക് അനിവാര്യം; ശ്രീരാമനില്ലാതെ ഇന്ത്യ പൂര്‍ത്തിയാവില്ലെന്ന് യോഗി ആദിത്യനാഥ്


കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നു രാവിലെ ദിലീപിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനൂപിനെയും ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നു തന്നെയായിരുന്നു ദിലീപിനെയും ചോദ്യം ചെയ്തിരുന്നത്. ദിലീപിനൊപ്പം മാനേജരായ അപ്പുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു.

കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് പൊലീസിന്റെ നിലപാട്. ദീലിപിനെ ഇന്നു രണ്ടേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


Dont Miss: ‘വല്ല്യേട്ടന്‍’ ഇനി സെവാഗിനൊപ്പം കമന്ററി പറയും; പിന്തുണ തേടി സെവാഗിന്റെ ട്വീറ്റ്


എസ് പി സുദര്‍ശനന്‍. സി ഐ ബിജു പൗലോസ് എന്നിവരായിരുന്നു ദിലീപിനെ ചോദ്യം ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന വാദം ദിലീപ് ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലും ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് ചിലതാരങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളെക്കുറിച്ചും വിവരങ്ങള്‍ നേരിട്ട് ദിലീപില്‍ നിന്ന ്അറിയുന്നതിനു കൂടിയാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement