എഡിറ്റര്‍
എഡിറ്റര്‍
‘വല്ല്യേട്ടന്‍’ ഇനി സെവാഗിനൊപ്പം കമന്ററി പറയും; പിന്തുണ തേടി സെവാഗിന്റെ ട്വീറ്റ്
എഡിറ്റര്‍
Wednesday 15th November 2017 6:12pm

 

കളിയില്‍ നിന്ന് വിരമിച്ച പേസര്‍ ആശിഷ് നെഹ്‌റ ഇനി കമന്ററി പറയും. സാക്ഷാല്‍ സെവാഗിനൊപ്പമാണ് കമന്ററിബോക്‌സിലേക്കുള്ള നെഹ്‌റയുടെ അരങ്ങേറ്റം. ട്വിറ്ററിലൂടെ സെവാഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

കമന്ററി ബോക്‌സിലെ നെഹ്‌റയെ എല്ലാവരും സ്വീകരിക്കണമെന്നും സെവാഗ് ട്വീറ്റില്‍ പറയുന്നു.

നാളെ ഈഡന്‍ഗാര്‍ഡനില്‍ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരത്തിലാണ് നെഹ്‌റ ആദ്യം കമന്ററി പറയുക. നവംബര്‍ ഒന്നിന് ന്യൂദല്‍ഹി ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടിട്വന്റിക്ക് ശേഷമാണ് നെഹ്‌റ വിരമിച്ചിരുന്നത്.


Read more:   മുഹമ്മദ് ബിന്‍ തുഗ്ലക്കും 700 വര്‍ഷം മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ


1999ലാണ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2003 ലോകകപ്പില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ 23 റണ്‍സിന് ആറുവിക്കറ്റെടുത്ത പ്രകടനമാണ് നെഹ്‌റയുടെ എക്കാലത്തെയും മികച്ചത്.

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കിടയില്‍ ‘വല്ല്യേട്ടനാ’യി അറിയപ്പെടുന്ന നെഹ്‌റയെ ബൗളിങ് പരിശീലക സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.

Advertisement