എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; റിമാ കല്ലിങ്കലിനെതിരെ കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി
എഡിറ്റര്‍
Tuesday 1st August 2017 7:38pm

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയതിന് റിമാ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടില്‍. പരാതിയില്ലെന്ന നടിയുടെ സത്യവാങ് മൂലത്തെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുക്കാതിരുന്നത്. എന്നാല്‍ സമാനമായ കേസില്‍ നടിയുടെ പരാതിയില്ലെന്ന കത്തുണ്ടായിട്ടും നടന്‍ അജൂ വര്‍ഗ്ഗീസിനെതിരെ കേസെടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ റിമയ്‌ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.

നേരത്തെ അക്രമത്തിനിരയായ നടിയുടെ പേര് ഫേസബുക്കില്‍ പരാമര്‍ശിച്ച കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന നടന്‍ അജു വര്‍ഗീസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.പോലീസ് അന്വേഷണത്തില്‍ ഇടപെടാനാവില്ല, നടിയുമായ് ഒത്തുതീര്‍പ്പിലെത്തിയത് കൊണ്ട് മാത്രം കേസില്ലാതാവുകയില്ല. കേസില്‍ പരാതിക്കാരന്റെ നിലപാട് അറിയാനുണ്ട് അതിനായ് നോട്ടീസ് അയച്ചിട്ടുണ്ട് എന്നായിരുന്നു കോടതി ചൂണ്ടികാണിച്ചത്.


Also Read:  ‘ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ വെറേ രക്ഷയില്ല’; കോഹ്ലിയേയും രാഹുലിനെയും ട്രോളി യുവരാജ് 


സുഹൃത്താണെന്നും പേര് പരാമര്‍ശിച്ചത് ദുരുദ്ദേശത്തോടെയല്ല, കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ല എന്ന് വ്യക്തമാക്കുന്ന നടിയുടെ സത്യവാങ്മൂലത്തോട് കൂടിയാണ് അജു ഹര്‍ജി സമര്‍പ്പിച്ചത് .

കളമശ്ശേരി സ്വദേശി ഗിരിഷ് ബാബുവാണ് കേസിലെ പരാതിക്കാരന്‍.ജൂണ്‍ 26 നാണ് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയത്.നടന്‍ ദിലീപിനെ അനുകൂലിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാദമായത്.പിന്നീട് അജു മാപ്പ് പറഞ്ഞിരുന്നു. ഖേദപ്രകടനത്തിന് നിയമസാധുതയില്ല അത് കോടതി പരിഗണിക്കേണ്ട വിഷയമാണ് എന്നാണ് പോലീസ് പറയുന്നത്.

Advertisement