എഡിറ്റര്‍
എഡിറ്റര്‍
‘ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ വെറേ രക്ഷയില്ല’; കോഹ്ലിയേയും രാഹുലിനെയും ട്രോളി യുവരാജ്
എഡിറ്റര്‍
Tuesday 1st August 2017 7:08pm

ഗോള്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ട്രോളന്മാരില്‍ പ്രമുഖനാണ് യുവരാജ് സിങ്ങ്.യുവിയുടെ പല ട്വീറ്റുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍ ട്വിറ്ററിലിട്ട ക്യാപ്റ്റന്‍ കോഹ്ലിയ്ക്കൊപ്പമുള്ള ഫോട്ടോയാണ് യുവരാജിന്റെ ട്വീറ്റിനൊപ്പം വൈറലായികൊണ്ടിരിക്കുന്നത്.

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം ഗാലെയിലുള്ള റിസോര്‍ട്ടില്‍ ഇന്ത്യന്‍ ടീമിന്റെ വിശ്രമ സമയത്ത് വിരാടിനൊപ്പം കടല്‍ത്തീരത്തുള്ള ഫോട്ടോയാണ് രാഹുല്‍ പോസ്റ്റ് ചെയ്തത് ഒപ്പം സെല്‍ഫിയാണ് പോട്ട് ചെയ്യാന്‍ ക്യാപ്റ്റന്‍ പറഞ്ഞു എന്ന കാപ്ഷനും കൊടുത്തു.ക്യാപ്റ്റന്‍ പറഞ്ഞാല്‍ വേറെ വഴിയില്ല അത് ചെയ്യണം എന്നാണൊ പറഞ്ഞു വരുന്നത്, അത് ഭംഗിയായ് ചെയ്തിട്ടുമുണ്ടെന്ന് യുവരാജിന്റെ ട്വീറ്റ്.

ക്യാപ്റ്റനല്ല ആര് സെല്‍ഫിയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞാലും താന്‍ ചെയ്യുമെന്ന് രാഹുല്‍ റീട്വീറ്റ് ചെയ്തതോടെ സംഭവം രസകരമായി. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരമാണ് രാഹുല്‍.

Advertisement