ലോകസിനിമയില്‍ മറ്റൊരു സംവിധായകനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോഡാണ് പ്രിയദര്‍ശന്‍ തന്റെ 100ാമത്തെ സിനിമയിലൂടെ സ്വന്തം പേരിലാക്കാന്‍ പോകുന്നത്. മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടാണ് പ്രിയദര്‍ശന്‍ തന്റെ 100ാം സിനിമ അണിയിച്ചൊരുക്കുന്നത്. പ്രിയദര്‍ശന്റെ ആദ്യചിത്രത്തിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍.
ഒരു സംവിധായകന്റെ ആദ്യത്തെയും നൂറാമത്തെയും സിനിമയില്‍ ഒരു നടന്‍ തന്നെ നായകനാവുക എന്ന അപൂര്‍വ നേട്ടമാണ് പ്രിയദര്‍ശന്‍ ഈ പ്രൊജക്ടിലൂടെ സ്വന്തം പേരിലാക്കാന്‍ പോകുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ പറഞ്ഞത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്ലോട്ടിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് കോംപ്ലിക്കേറ്റഡായിട്ടുള്ള സ്‌ക്രിപ്റ്റാണ് ഈ ചിത്രത്തിന്റേതെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. കര്‍ണാടിക് സംഗീതജ്ഞരായ അച്ഛനും മകനും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്റെ പ്രമേയമെന്നും മോഹന്‍ലാലാണ് മകന്റെ വേഷം ചെയ്യുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പ്ലോട്ടിന് സോഷ്യല്‍ മീഡിയയില്‍ ചെറിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അച്ഛനും മകനും തമ്മിലുള്ള ഈഗോ ക്ലാഷാണെന്ന് കേട്ടപ്പോള്‍ അച്ഛന്റെ വേഷത്തിലാണ് പലരും മോഹന്‍ലാലിനെ മനസില്‍ കണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. മോഹന്‍ലാലിന് ഇപ്പോള്‍ 60 വയസാണെന്നും അദ്ദേഹത്തിന്റെ അച്ഛനായി വേഷമിടുന്നയാളായി ആരെ തെരഞ്ഞെടുക്കുമെന്നും ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
12 പാട്ടുകള്‍ ഈ ചിത്രത്തില്‍ ഉണ്ടായേക്കുമെന്നും ചെറിയ രീതിയില്‍ ആക്ഷനും പ്രാധാന്യമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. 100ാമത് സിനിമ എന്ന നാഴികക്കല്ല് പ്രിയദര്‍ശന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. എന്നാല്‍ സമീപകാലത്തായി പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ അത്രക്ക് പ്രതീക്ഷ നല്‍കുന്നവയല്ല.
മോഹന്‍ലാല്‍ Photo: The Hindu
ഒപ്പം, സില സമയങ്കളില്‍, അപ്പത്താ എന്നിവ മാത്രമാണ് കൊള്ളാവുന്ന സിനിമകള്‍. മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കായ നിമിര്‍, ഹിന്ദി ചിത്രം ഹംഗാമ 2, മോഹന്‍ലാലുമായി ഒന്നിച്ച പീരിയോഡിക് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, കൊറോണ പേപ്പേഴ്‌സ് എന്നിവ പരാജയങ്ങളായി മാറി. ഏറ്റവുമൊടുവില്‍ ഒരുക്കിയ ഭൂത് ബംഗ്ലായും സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്.
I love lalettan but at age 65 how can he play the son. His father has to be an Octogenarian.