ഗുജറാത്തില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം
national news
ഗുജറാത്തില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd April 2025, 11:31 pm

വാരണാസി: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.

വ്യോമസേനയുടെ ജ്വാഗര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്ന് വീണത്. താഴേക്ക് പതിച്ച വിമാനം പൂര്‍ണമായും കത്തി നശിക്കുകയായിരിന്നു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

സഹപൈലറ്റിനെ രക്ഷിക്കുന്നതിനിടയിലാണ് പൈലറ്റ് മരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു സ്ഥലത്തേക്ക് തെറിച്ച് വീണതുകൊണ്ടാണ് സഹ പൈലറ്റ് രക്ഷപ്പെട്ടത്. അപകടത്തില്‍ വ്യോമസേന ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Content Highlight: Pilot dies in military plane crash in Gujarat