റിലീസ് ദിനത്തില്‍ തന്നെ രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പ് പുറത്തു വിട്ട് തമില്‍ റോക്കേഴ്സ്
Movie Day
റിലീസ് ദിനത്തില്‍ തന്നെ രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പ് പുറത്തു വിട്ട് തമില്‍ റോക്കേഴ്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th January 2019, 5:24 pm

ചെന്നൈ: രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ വ്യാജപതിപ്പ് റിലീസ് ദിനത്തില്‍ തന്നെ പുറത്തു വിട്ട് തമില്‍ റോക്കേഴ്സ്. ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. പൈറസി സൈറ്റുകള്‍ കണ്ടെത്തി നടപടി എടുക്കണം എന്ന കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കേയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് വമ്പിച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്. രജനീകാന്തിനു പുറമെ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയവരാണു ചിത്രത്തിലുള്ളത്.

Also Read ദുരൂഹതകളുമായി 9; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് പേട്ട. നടിമാരായ സിമ്രനും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1999ല്‍ പുറത്തിറങ്ങിയ “ജോഡി”യിലാണ് ഇരുവരും അവസാനം പ്രത്യക്ഷപ്പെട്ടത്.

ബോബി സിന്‍ഹ,മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള നടന്‍ മണികണ്ഠനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.