ദുരൂഹതകളുമായി 9; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
Movie Day
ദുരൂഹതകളുമായി 9; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th January 2019, 12:27 pm

കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന ഹൊറര്‍, സയന്‍സ് ഫിക്ഷന്‍ ചിത്രം 9 ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥിരാജിന്റെ നിര്‍മ്മാണ സംരഭമായ പൃഥിരാജ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജെന്യൂസ് മുഹമ്മദ് 100 ഡെയ്‌സ് ഓഫ് ലവിന് ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 9. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശേഖര്‍ മേനോനാണ് നിര്‍വഹിക്കുന്നത്. ആല്‍ബെര്‍ട്ട് എന്ന ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പ്രിഥിരാജ് എത്തുന്നത്.

ആല്‍ബെര്‍ട്ടും മകന്‍ ആദവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടത്. മമതാ മോഹന്‍ദാസ്, പ്രകാശ് രാജ്, വാമിഖാ ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഇന്ന് രാത്രി 9 മണിക്ക് മലയാളത്തിലെ 9 ടെലവിഷന്‍ ചാനലുകളിലും ട്രെയലര്‍ പ്രദര്‍ശിപ്പിക്കും എന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.

അന്തരാഷ്ട്ര നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റെര്‍ടെയ്ന്‍മെന്റ് ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയായിരിക്കും 9. ചിത്രം ഫെബ്രുവരി 7ന് തിയ്യേറ്ററുകളിലെത്തും.