യുവേഫ ചാമ്പ്യന്‍സ് ലീഗ് (യു.സി.എല്‍) ഒന്നാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനോട് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടിരുന്നു. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിസണ്‍സിന്റെ തോല്‍വി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് (യു.സി.എല്‍) ഒന്നാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനോട് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടിരുന്നു. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിസണ്‍സിന്റെ തോല്‍വി.
റയല്‍ നായകന്‍ ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് സ്പാനിഷ് വമ്പന്മാര്‍ പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തെ തകര്‍ത്ത് വിട്ടത്. വാല്‍വെര്‍ദെ മൂന്ന് ഗോളുകളും ഇംഗ്ലീഷ് ക്ലബ്ബിന്റെ വലയിലേക്ക് റയല്‍ അടിച്ച് കയറ്റിയത് ആദ്യ പകുതിയില്‍ തന്നെയായിരുന്നു.

പെപ് ഗ്വാര്‍ഡിയോള. Photo: Madrid Xtra/x.com
ഈ തോല്‍വിയോടെ ഒരു നാണക്കേടും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള തന്റെ പേരില്‍ എഴുതി കുറിച്ചു. റയല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന പരിശീലകന്‍ എന്ന അനാവശ്യ നേട്ടമാണ് പെപ് സ്വന്തമാക്കിയത്.
യു.സി.എല്‍ ചരിത്രത്തില്‍ പെപ് റയല്‍ മാഡ്രിഡിനോട് ആറ് തവണ തോല്‍വി നേരിട്ടിട്ടുണ്ട്. 16 മത്സരങ്ങളിലാണ് അദ്ദേഹം വിവിധ ടീമിനൊപ്പം റയലിനെതിരെ കളത്തിലെത്തിയത്. ഈ മത്സരങ്ങളില്‍ തോല്‍വിയുടെ അത്ര തന്നെ സ്പാനിഷ് പരിശീലകന് വിജയവുമുണ്ട്. ടൂര്‍ണമെന്റില്‍ നാല് തവണ പെപ് നയിച്ച ടീമുകള്‍ സമനിലയും വഴങ്ങി.

പെപ് ഗ്വാര്‍ഡിയോള. Photo: Onefootball/x.com
സിറ്റിയ്ക്ക് പുറമെ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലും പരിശീലക കുപ്പായമണിഞ്ഞാണ് പെപ് റയലിനെതിരെ കളത്തിലെത്തിയത്. ഇതില്‍ ബാഴ്സ മാനേജരായിരിക്കെ യു.സി.എല്ലില്‍ റയലിനെതിരെ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. രണ്ട് മത്സരങ്ങളില്‍ ഓരോ ജയവും സമനിലയുമാണുള്ളത്.
എന്നാല്‍, പെപ്പിന് ബയേണില്‍ മികച്ച ട്രാക്ക് റെക്കോഡല്ലയുള്ളത്. യു.സി.എല്ലില്‍ രണ്ട് തവണയാണ് ബയേണ്‍ പരിശീലകനായി റയലിനെതിരെ ഇറങ്ങിയത്. ഇതില്‍ രണ്ടിലും തോല്‍വിയായിരുന്നു ഫലം.
സിറ്റിക്കൊപ്പം റയലിനെ പെപ് യു.സി.എല്ലില്‍ നേരിട്ടത് 12 തവണയാണ്. അതില്‍ നാല് തവണ അദ്ദേഹത്തിന്റെ പടയ്ക്ക് നിരാശപ്പെടേണ്ടി വന്നു. എന്നാല്‍, അഞ്ച് തവണ സിറ്റിക്കൊപ്പം റയലിനെ പെപ് തകര്‍ത്തിട്ടുണ്ട്. മൂന്ന് തവണ സമനിലയിലും മത്സരം അവസാനിച്ചു.
Content Highlight: Pep Guradiola became the coach with most UEFA Champions League loss against Real Madrid