ടെലിവിഷൻ അവതാരക, സിനിമാ നടി എന്നീ നിലകളിൽ പ്രശസ്തയാണ് ശ്വേത മേനോൻ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവർ സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമളിൽ അവർ അഭിനയിച്ചു. ഇപ്പോൾ സിനിമയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ.
‘ഞാൻ സിനിമയിലേക്ക് വന്നിട്ട് 34 വർഷമായി. ഇത്രയും വർഷത്തിനിടയിൽ ഞാൻ മനസിലാക്കിയ കാര്യമുണ്ട്, നമ്മൾ എന്തെങ്കിലും പറഞ്ഞാൽ കേൾക്കാൻ ആളുണ്ട്. അത് ചെയ്യാനും ആൾക്കാരുണ്ട്. പക്ഷെ, ഒരു കാര്യവും ആളുകൾ സംസാരിക്കാറില്ല. എല്ലാവർക്കും പേടിയാണ്. സംസാരിച്ചാൽ ജോലി പോകുമോ എന്ന പേടിയാണ് എല്ലാവർക്കും,’ ശ്വേത മേനോൻ പറയുന്നു.
സിനിമയാണെങ്കിലും മറ്റ് മേഖലയിലായാലും സ്ത്രീകൾ മാത്രമല്ല, പുരുഷൻമാരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ശ്വേത മേനോൻ പറയുന്നു. താൻ വൈസ് പ്രസിഡന്റായ സമയത്ത് എല്ലാ ജനറൽ ബോഡിയിലും സ്ത്രീകൾ മുന്നോട്ട് വരണമെന്ന് പറയാറുണ്ടായിരുന്നെന്നും എന്നാൽ ആരും മുന്നോട്ട് വരില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
തന്നോട് വിളിച്ച് സംസാരിക്കുന്ന കാര്യങ്ങളൊന്നും ആരും ജനറൽ ബോഡിയിൽ വരുമ്പോൾ പറയില്ലെന്നും എല്ലാകാര്യങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്താൽ ഒരുപാട് കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും നടി പറയുന്നു.
തനിക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ലെന്നും താൻ അക്കാര്യത്തിൽ ലക്കിയാണെന്നും ശ്വേത കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അവർ.
മുമ്പ് വർക്കിങ് ഏരിയയിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടോ, ആർക്കൊക്കെ പ്രശ്നങ്ങളുണ്ടോ തനിക്കവരോട് വളരെ സീരിയസായി സംസാരിക്കണമെന്ന് ശ്വേത പറഞ്ഞിരുന്നു. ഒരുപാട് സ്ത്രീകൾ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും വർക്കിങ് അറ്റ്മോസ്ഫിയർ കറക്ടല്ലാത്തത് കൊണ്ട് സാനിറ്ററി പ്രശ്നങ്ങൾ വരുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.
ഒരു സ്ത്രീയെന്ന നിലയിൽ തനിക്കവരുടെ പ്രശ്‌നങ്ങൾ മനസിലാകുമെന്നും തനിക്കും അതുപോലുള്ള അവസ്ഥ വന്നിട്ടുണ്ടെന്നുംനടി പറഞ്ഞിരുന്നു. ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് വന്നപ്പോൾ ചെയ്ഞ്ചിങ് റൂം കിട്ടാതെ, ടോയ്‌ലെറ്റ് ഫെസിലിറ്റി കിട്ടാതെ നിന്നിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്.
Content Highlight: People won’t talk openly, they’re afraid of losing their jobs says Shweta Menon