എഡിറ്റര്‍
എഡിറ്റര്‍
ബിയര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; സ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ബിയര്‍ കടത്തി
എഡിറ്റര്‍
Monday 4th September 2017 10:46pm

 

നിലമ്പൂര്‍: നിലമ്പൂരില്‍ ബിയര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഓടിക്കൂടിയവര്‍ ബിയര്‍ കടത്തി.

നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ പൂച്ചക്കുത്തിന് സമീപം ഇന്ന് വൈകുന്നേരമാണ് സംഭവം. ബിയര്‍ കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

ലോറി മറിഞ്ഞതോടെ ബിയര്‍ കുപ്പി പൊട്ടി റോഡിലൊഴുകി. അതോടെ അപകടസ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ നോക്കാതെ ബിയര്‍ കടത്താനും തുടങ്ങിയെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ‘ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്’; യുദ്ധം ഇരന്നുവാങ്ങരുതെന്ന് ഉത്തരകൊറിയയോട് അമേരിക്ക


ഫയര്‍ ഫോഴ്‌സില്‍ വിളിച്ച് വിവരം പറഞ്ഞയാള്‍ ആംബുലന്‍സ് കൊണ്ടുവരണമെന്നും പരുക്കേറ്റവരെ രക്ഷിക്കുന്നതിനു പകരം ആളുകള്‍ ബിയര്‍ കടത്തുകയാണെന്നുമാണ് പറഞ്ഞതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ പറയുന്നു. റോഡിലൂടെ കടന്നുപോയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

പൊലീസ് സംഭവസ്ഥലത്തെത്തിയശേഷമാണ് ബിയര്‍ കടത്തുന്നവര്‍ പിന്‍മാറിയത്. പരിക്കേറ്റവരെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

Advertisement