എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്’; യുദ്ധം ഇരന്നുവാങ്ങരുതെന്ന് ഉത്തരകൊറിയയോട് അമേരിക്ക
എഡിറ്റര്‍
Monday 4th September 2017 9:29pm

 

ന്യൂയോര്‍ക്ക്: ആണവപരീക്ഷണത്തിലൂടെ നിരന്തരം ഭീഷണിയുയര്‍ത്തുന്ന ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായി നിലപാടെടുക്കണമെന്ന് അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. അടിയന്തര യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെയാണ് ഉത്തരകൊറിയയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണ്. ക്ഷമയ്ക്ക് അതിരുണ്ട്. നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യാനുള്ള ശ്രമം ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും നിക്കി ഹാലെ അഭിപ്രായപ്പെട്ടു.


Also Read: പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട


ഉത്തരകൊറിയയും കിം ജോങ് ഉന്നും ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും ഹാലെ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ പിന്തുണയ്ക്കുന്ന ചൈനയ്‌ക്കെതിരെയും പരോക്ഷമായി ഹാലെ രക്ഷാസമിതിയില്‍ പ്രതികരിച്ചു.

നേരത്തെ നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു. പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എതിര്‍പ്പുകള്‍ മറികടന്ന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. 6.3 തീവ്രതയുളള വലിയ ഭൂചലനത്തിനും ഇത് കാരണമായിരുന്നു.

Advertisement