സ്വകാര്യതയാണ് പ്രധാനം; പെഗാസസില്‍ സുപ്രീംകോടതി അന്വേഷിക്കുന്നത് ഈ ഏഴ് കാര്യങ്ങള്‍
Pegasus Project
സ്വകാര്യതയാണ് പ്രധാനം; പെഗാസസില്‍ സുപ്രീംകോടതി അന്വേഷിക്കുന്നത് ഈ ഏഴ് കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 11:52 am

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പ്രധാനമായും അന്വേഷിക്കുക ഏഴ് കാര്യങ്ങള്‍. വിധി പ്രസ്താവത്തിനിടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നടത്തിയത്.

മൂന്നംഗ സമിതിയാണ് പെഗാസസ് വിഷയം പരിശോധിക്കുന്നത്. ഏഴ് വിഷയങ്ങളിലാണ് സമിതി പ്രധാനമായും അന്വേഷണം നടത്തുക.

പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതായി ആരോപിക്കപ്പെടുന്നു, അത് പരിശോധിക്കേണ്ടതുണ്ട്.

ഇത് മുഴുവന്‍ പൗരന്‍മാരേയും ബാധിക്കപ്പെടുന്നതാണ്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ല

വിദേശ രാജ്യങ്ങളുടെ ആരോപണങ്ങളും വിദേശ പാര്‍ട്ടികളുടെ ഇടപെടലും ഗൗരവമായി കാണുന്നു.

ഈ രാജ്യത്തെ പൗരന്മാരെ നിരീക്ഷണത്തിലാക്കുന്നതില്‍ ഏതെങ്കിലും വിദേശ അധികാരിയോ ഏജന്‍സിയോ സ്വകാര്യ സ്ഥാപനമോ ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത.

പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷികളാണെന്ന ആരോപണം.

വസ്തുതാപരമായ വശങ്ങള്‍ പരിശോധിക്കുന്നതിന് റിട്ട് അധികാരപരിധിയിലുള്ള പരിമിതി. പൗരന്മാരുടെ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച ചോദ്യം പോലും തര്‍ക്കമുള്ളതാണ്, ഇതില്‍ വസ്തുതാപരമായ പരിശോധന ആവശ്യമാണ്.

മൂന്നംഗ അന്വേഷണ സമിതിയും ഈ സമിതിയെ സഹായിക്കാന്‍ ഒരു സാങ്കേതിക സമിതിയും എന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘടന.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ഇവരെ സഹായിക്കുന്ന സാങ്കേതിക സമിതിയിലും മൂന്നംഗങ്ങളായിരിക്കും ഉണ്ടാകുക.

ഡോ. നവീന്‍ കുമാര്‍ ചൗധരി

ഗുജറാത്ത് ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല ഡീന്‍, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സിക്സ് വിഭാഗം പ്രൊഫസര്‍.

ഡോ. പി. പ്രഭാകരന്‍

കേരള അമൃത വിശ്വ വിദ്യാപീഠം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ പ്രൊഫസര്‍.

ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ

ബോംബെ ഐ.ഐ.ടി കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pegasus Row 7 things which supreme court examine