പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു
Vazhoor Soman
പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 5:42 pm

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവന്തപുരത്ത് നടന്ന യോഗത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.

കോട്ടയം വാഴൂർ സ്വദേശിയായ അദ്ദേഹം ഇടുക്കിയിലെ പീരുമേട്ടിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദ് ചെയ്തുകൊണ്ട് ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

Content Highlight: Peerumedu MLA Vazhoor Soman passes away