ആ സിനിമയിലേക്ക് മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞത്: പേര്‍ളി മാണി
Entertainment
ആ സിനിമയിലേക്ക് മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞത്: പേര്‍ളി മാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 9:35 am

മലയാളികളായ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളാണ് പേര്‍ളി മാണി. ഏറെ ആരാധകരുള്ള നടിയും അവതാരകയുമാണ് പേര്‍ളി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ്, ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്നീ പരിപാടികളിലൂടെയാണ് പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത്.

മമ്മൂട്ടിക്കും ശ്രീനിവാസനും ഒപ്പമുള്ള പേര്‍ളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമായി കാണാറുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ പേര്‍ളി മാണി.

സത്യത്തില്‍ അതൊരു വല്ലാത്ത മൊമന്റ് ആയിരുന്നുവെന്നും മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താന്‍ എന്നും പേര്‍ളി പറയുന്നു. താനും മമ്മൂട്ടിയും ശ്രീനിവാസനും വളരെ ആസ്വദിച്ച അഭിമുഖമായിരുന്നു അതെന്നും അവര്‍ പറയുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും മമ്മൂട്ടിയാണ് തന്നെ സജസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പേര്‍ളി പറയുന്നു.

അഭിമുഖത്തിലൂടെ ആരംഭിച്ച പരിചയമാണ് മമ്മൂട്ടിയുമായുള്ളതെന്നും ബിഗ് ബോസില്‍ നിന്ന് താന്‍ പുറത്തു വന്നപ്പോള്‍ തന്നെ ആദ്യം വിളിച്ച് ”നീ ഓക്കെയല്ലേ മോളെ?’ എന്ന് ചോദിച്ച ഒരേയൊരു വ്യക്തി മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും നമുക്കുവേണ്ടി സമയം മാറ്റിവയ്ക്കാന്‍ തയ്യാറാകുന്ന ആളാണ് മമ്മൂട്ടിയെന്നും പേര്‍ളി പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു പേര്‍ളി മാണി.

‘കാണാറുണ്ട്. സത്യത്തില്‍ അതൊരു സ്റ്റാര്‍ സ്ട്രക്ക് മൊമന്റ് ആയിരുന്നു. മമ്മൂക്കയുടെ ഓള്‍ടൈം ഫാനാണ് ഞാന്‍. ഞാനും മമ്മുക്കയും ശ്രീനിയങ്കിളും വളരെ ആസ്വദിച്ച അഭിമുഖമായിരുന്നു അത്. അതിനുശേഷം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യാന്‍ എന്നെ വിളിച്ചു. മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് പിന്നീടറിഞ്ഞു. മറ്റുള്ളവരോട് അത്രത്തോളം സ്‌നേഹവും ബഹുമാനവും കരുതലുമുള്ള മനുഷ്യനാണ് മമ്മൂക്ക.

അഭിമുഖത്തിലൂടെ ആരംഭിച്ച പരിചയമാണ് മമ്മുക്കയുമായിട്ടുള്ളത്. നൂറു ദിവസം നീണ്ട ചാനല്‍ ഷോയില്‍ നിന്ന് ഞാന്‍ പുറത്തു വന്നപ്പോള്‍ എന്നെ ആദ്യം വിളിച്ച് ”നീ ഓക്കെയല്ലേ മോളെ?’ എന്നു ചോദിച്ച ഒരേയൊരു വ്യക്തി മമ്മൂക്കയാണ്. അന്ന് ശ്രീനിഷ് എനിക്കൊപ്പമുണ്ട്. ശ്രീനിയോടും അദ്ദേഹം സംസാരിച്ചു. എത്ര തിരക്കുണ്ടെങ്കിലും നമുക്കുവേണ്ടി സമയം മാറ്റിവയ്ക്കാന്‍ അദ്ദേഹം തയ്യാറാണ്. വിവാഹം ക്ഷണിക്കാന്‍ പോയതും അദ്ദേഹം റിസപ്ഷന് വന്നതുമൊക്കെ വളരെ പ്രിയപ്പെട്ട നിമിഷങ്ങളാണ്,’ പേര്‍ളി മാണി പറയുന്നു.

Content Highlight:  Pearle Maaney talks about Mammootty