പേളി ശ്രീനിഷ് വിവാഹം ഇന്ന്: ആശംസാപ്രവാഹവുമായി പേളിഷ് ആരാധകര്‍
Entertainment
പേളി ശ്രീനിഷ് വിവാഹം ഇന്ന്: ആശംസാപ്രവാഹവുമായി പേളിഷ് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2019, 3:57 pm

കൊച്ചി: ടി.വി ആര്‍ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമായ പേളി മാണി വിവാഹിതയായി. സീരിയല്‍ നടന്‍ ശ്രീനിഷുമായുള്ള വിവാഹം ചൊവ്വരപള്ളിയില്‍ വച്ചാണ് നടക്കുക. വിവാഹ സത്കാരം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് 7ന് നടക്കും.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.തങ്ങളുടെ പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നും ഇരുവരും ഷോയ്ക്ക് ശേഷം അറിയിച്ചിരുന്നതുമാണ്.

മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും. പേര്‍ളിഷ് എന്ന ഹാഷ്ടാഗില്‍ നേരത്തെ തന്നെ ഇരുവരുടെയും വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തെ പേളിയുടെ ബ്രൈഡല്‍ ഷവറിന്റെ ദൃ്ശ്യങ്ങള്‍ ഇന്‍സ്ടാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നടിമാരായ ദീപ്തി സതി, ഷോണ്‍ റോമി, ഷാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അവതാരകയായി കടന്നു വന്ന പേളി വളരെ പെട്ടെന്ന് തന്നെ തന്റേതായൊരിടം നേടിയെടുത്തിരുന്നു. പിന്നീട് ചില സിനിമകളിലും പേളി അഭിനയിച്ചു.

മോഹന്‍ലാല്‍ അവതാരകനായ ബിഗ്ഗ്്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ സെക്കന്റ് റണ്ണറപ്പായിരുന്നു പേളി മാണി. സാമൂഹമാധ്യമങ്ങളില്‍ പേളിക്ക് ഏറെ ആരാധകരുണ്ട്. വ്യത്യസ്തമായ സമ്മാനങ്ങളുമായി ആണ് ആരാധകര്‍ ഇവരെ സന്തോഷിപ്പിക്കുന്നത്.