നീസ്ട്രീമില്‍ ലീന മണിമേഖലയുടെ മാടത്തി; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് പാര്‍വതി തിരുവോത്ത്
Movie Day
നീസ്ട്രീമില്‍ ലീന മണിമേഖലയുടെ മാടത്തി; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th June 2021, 7:40 pm

കൊച്ചി: ലീന മണിമേഖല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാടത്തിയുടെ മോഷന്‍ പോസ്റ്റര്‍ നടി പാര്‍വതി പുറത്തുവിട്ടു. കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ ലീന മണിമേഖല നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 24ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.

‘ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍’ എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്നാടിന്റെ വിദൂര ഭാഗത്ത് ‘കണ്ടുകൂടാത്തവര്‍’ എന്ന് സമൂഹം വിലക്ക് കല്പിച്ച ജാതി വിഭാഗത്തില്‍ ജനിച്ച ഒരു കൗമാരക്കാരിയുടെ കഥയാണ് പറയുന്നത്.

നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളടക്കം ലഭിച്ച ഡോക്യുമെന്ററികള്‍ ലീന മണിമേഖല സംവിധാനം ചെയ്തിരുന്നു. ഗോഡസ്സസ് (2009), സെങ്കടല്‍ ദി ഡെഡ് സീ (സിനിമ വേറിറ്റെ, 2011), മൈ മിറര്‍ ഈസ് ദി ഡോര്‍ (സൈന്‍ പോയം 2012), വൈറ്റ് വാന്‍ സ്റ്റോറീസ് (ഫീച്ചര്‍ ഡോക്യൂമെന്ററി, 2015), ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്‌ക് (മോക്കുമെന്ററി, 2017) എന്നിവയാണ് ലീനയുടെ പ്രധാന വര്‍ക്കുകള്‍.

ഇതിനോടകം തന്നെ ബൂസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷികാഗോ; ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡി സി; മൊസൈക് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്റോ എന്നിവിടങ്ങളില്‍ മാടത്തി പ്രദര്‍ശിപ്പിക്കുകയും നിരൂപക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

ഫിപ്രെസ്സി ജൂറി അവാര്‍ഡ്, ഗോള്‍ഡന്‍ കൈലാഷാ ഫോര്‍ ബെസ്റ്റ് ഫിലിം, ഔറംഗാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020ല്‍ വെച്ചു മികച്ച അഭിനേത്രി, ബെസ്റ്റ് സിനിമട്ടോഗ്രാഫി പുരസ്‌ക്കാരം എന്നിവ മാടത്തിക്ക് ലഭിച്ചിരുന്നു.

ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായില്‍, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കള്‍. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ.

ഒരു ക്രൗഡ് ഫണ്ടഡ് പ്രോജക്റ്റായി ആരംഭിച്ച ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഗോള്‍ഡന്‍ റേഷ്യോ ഫിലംസിന്റെ ബാനറില്‍ പീയുഷ് സിംഗ്, ജി. ഭാവന, അഭിനന്ദന്‍ രാമാനുജം എന്നിവര്‍ മാടത്തിയുടെ സഹ-നിര്‍മ്മാതാക്കളായി എത്തിയത്.

അജ്മിനാ കാസിം, പാട്രിക്ക് രാജ്, സെമ്മലര്‍ അന്നം, അരുള്‍ കുമാര്‍ എന്നിവരാണ് മാടത്തിയിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണം – റഫീക്ക് ഇസ്മായില്‍, എഡിറ്റര്‍ – തങ്കരാജ്, സൗണ്ട് ഡിസൈന്‍ – തപസ്സ് നായക്, കലാസംവിധാനം – മോഹന മഹേന്ദ്രന്‍, സംഗീതം – കാര്‍ത്തിക് രാജ, ഡിസൈന്‍സ് – പവിശങ്കര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Parvathy Thiruvoth releases the motion picture of new movie Madathi by Leena Manimekhalai