ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്; പോസ്റ്റുമായി പാര്‍വതിയും നിത്യയും സയനോരയും
Entertainment
ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്; പോസ്റ്റുമായി പാര്‍വതിയും നിത്യയും സയനോരയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th October 2022, 1:35 pm

പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രഗ്‌നന്‍സി ടെസ്റ്ററിന്റെ ചിത്രം പങ്കുവെച്ച് നടിമാരായ പാര്‍വതി തിരുവോത്തും നിത്യ മേനനും ഗായിക സയനോര ഫിലിപ്പും. സോ ദ വണ്ടര്‍ ബിഗിന്‍സ് എന്ന ക്യാപ്ഷനോടെയാണ് ഒരേ സമയം മൂന്ന് പേരും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റില്‍ വ്യക്തമായി മറ്റൊരു വിവരവും പങ്കുവെച്ചിട്ടില്ല. അതേസമയം മൂവരുടെയും പോസ്റ്റിന് താഴെ അഭിനന്ദനങ്ങളും ആശംസകളുമായി കമന്റുകളുമെത്തുന്നുണ്ട്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. നിത്യ മേനന്‍ വണ്ടര്‍ വുമണ്‍ ഫിലിംസ് എന്ന പേജ് ടാഗ് ചെയ്താണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിക്രം നായകനാവുന്ന തങ്കലാന്‍ ആണ് പാര്‍വതിയുടെ പുതിയ ചിത്രം. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View this post on Instagram

A post shared by Nithya Menen (@nithyamenen)

കോളാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുക. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായി രൂപകല്പന ചെയ്ത ഈ ചിത്രം സ്റ്റുഡിയോ ഗ്രീന്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വമ്പന്‍ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.

ലീന മണിമേഖലയുടെ ചിത്രമാണ് പാര്‍വതിയുടെ മറ്റൊരു പ്രോജക്ട്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. പാട്ടത്തില്‍ ധന്യ മേനോന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണിത്. ഹിന്ദി വെബ് സീരിസായ ഡല്‍ഹി ക്രൈം നിര്‍മാതാവായ അപൂര്‍വ ബക്ഷയാണ് ധന്യയുടെയും നിര്‍മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

തെലുങ്ക് ചിത്രം ഗമനയാണ് നിത്യയുടെ പുതിയ ചിത്രം. ശ്രിയ ശരണ്‍ നായികയാവുന്ന ചിത്രത്തില്‍ അതിഥി ഷേത്തിലാണ് നിത്യ എത്തുന്നത്.

Content Highlight: Parvathy Thiruvoth, Nithya Menon and Sayanora Phillips shared a picture of a pregnancy tester showing a positive result