ഒരു നടി എന്ന നിലയ്ക്ക് ഏത് കഥാപാത്രമാണ് വേണ്ടതെന്ന് ചോദിച്ചാൽ, എന്റെ മറുപടി ഇതായിരിക്കും: പാർവതി തിരുവോത്ത്
Film News
ഒരു നടി എന്ന നിലയ്ക്ക് ഏത് കഥാപാത്രമാണ് വേണ്ടതെന്ന് ചോദിച്ചാൽ, എന്റെ മറുപടി ഇതായിരിക്കും: പാർവതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th January 2024, 8:39 am

തന്റെ സിനിമാ കാലഘട്ടത്തെക്കുറിച്ചും കഥാപാത്ര തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസാരിക്കുകയാണ് നടി പാർവതി തിരുവോത്ത്. താൻ സിനിമയിലേക് വന്നിട്ട് പതിനേഴ് വർഷമായെന്നും പല ഫേസിലൂടെ മലയാളം ഇൻഡസ്ട്രി കടന്നു പോയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. ഒരു നടി എന്ന നിലയ്ക്ക് ഏത് കഥാപാത്രമാണ് വേണ്ടതെന്ന് ചോദിക്കുമ്പോൾ തനിക്ക് അറിയില്ലയെന്നാണ് പറയാറുള്ളതെന്ന് പാർവതി കൂട്ടിച്ചേർത്തു. അടുത്ത കഥാപാത്രത്തെ വളരെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരാളാണ് താനെന്നും ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

‘ഞാൻ സിനിമയിലേക്ക് വന്നിട്ട് 17 വർഷം കഴിഞ്ഞു. ഔട്ട് ഓഫ് സിലബസിന്റെ ഷൂട്ടിങ് വെച്ച് തുടങ്ങുകയാണെങ്കിൽ അത്രയും കാലമായി. പല പല ഫെയ്സിലൂടെ മലയാളം ഇൻഡസ്ട്രി കടന്നുപോയിട്ടുണ്ട്. ഫിലിമിൽ ഷൂട്ട് ചെയ്യുന്നതിൽ നിന്ന് ഡിജിറ്റൽ ഏജിലേക്ക് പോകുന്ന ഒരു ഫേസ്. സോഷ്യൽ മീഡിയ ഇല്ലാതെ സോഷ്യൽ മീഡിയ വരുന്ന ഫെയ്സിലേക്ക് പോയി. ഞാനും ഒരുപാട് കടന്നുപോയിട്ടുണ്ട്. അത് വളരെ മനോഹരമായിരുന്നു.

പ്രായമാകുന്നത് വളരെ രസകരമാണെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഒരു നടിയെന്ന നിലയിൽ നമുക്ക് എന്ത് കഥാപാത്രമാണ് വേണ്ടത് ചോദിക്കുമ്പോൾ ഞാൻ എപ്പോഴും പറയും എനിക്ക് അറിയില്ല എന്നാണ്. അതുപോലെ അടുത്ത കഥാപാത്രമാണ് ഞാൻ കൂടുതൽ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എന്നും പറയും. എങ്ങനെയുള്ള കഥാപാത്രമാണെന്ന് പറയാൻ കുറെ കാലമായിട്ട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.

അങ്ങനെ പാ രഞ്ജിത്തിന്റെ കോൾ വന്നത് ചടപടേന്നായിരുന്നു. പെട്ടെന്നായിരുന്നു കോൾ വന്നത്. അവരെന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ മാസങ്ങൾ ആയിട്ട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ് എന്ന്. എന്റെ നമ്പർ എല്ലാവരുടെ കയ്യിലും ഉണ്ട്. അതുപോലെ ഈമെയിലുമുണ്ട്. ഇപ്പോൾ തന്നെ ഫോൺ എടുക്കണം എന്ന് പറഞ്ഞു. പലരും എന്നെ വിളിച്ചു പറയുന്നുണ്ട്.

അദ്ദേഹവുമായി ഞാൻ ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട്. വേറെ രണ്ട് പ്രോജക്ടിന്റെ കാര്യം സംസാരിച്ചിട്ട്, അത് വർക്ക് ആയിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോഴും എനിക്ക് മുഴുവനായിട്ടും തിരിഞ്ഞിട്ടില്ല (മനസിലായിട്ടില്ല). എന്താണ് കഥാപാത്രം എന്നത് മനസിലായില്ല.

എനിക്കറിയില്ലായിരുന്നു ഞാൻ എന്നിലേക്ക് തന്നെയാണ് കുതിക്കുന്നത് എന്ന്. ഗംഗമാൾ എന്ന് പറഞ്ഞിട്ടുള്ള സ്ത്രീ പതിനേഴാം കാലഘട്ടത്തിൽ ജീവിച്ച സ്ത്രീയാണ്. ആ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത്. അപ്പോഴുള്ള സ്ത്രീകളുടെ ഹിസ്റ്ററി നമ്മൾ കേട്ടിട്ടില്ല, എഴുതപ്പെട്ടിട്ടില്ല,’ പാർവതി പറഞ്ഞു.

Content Highlight: Parvathy on choosing the character