കണ്ടോ തുണ്ടിലെ തുണ്ട് പാട്ട്, ബിജുമേനോൻ ചിത്രത്തിലെ പുതിയ ഗാനം
Entertainment
കണ്ടോ തുണ്ടിലെ തുണ്ട് പാട്ട്, ബിജുമേനോൻ ചിത്രത്തിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th January 2024, 10:28 pm

ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ‘തുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ രചിച്ച്, ഗോപി സുന്ദർ സംഗീതം നൽകി പ്രണവം ശശി ആലപിച്ച ‘വാനിൽ നിന്നും’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ – ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിർവഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്.

തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന തുണ്ടിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്.

ചിത്രത്തിന്റെ തിരക്കഥ – സംഭാഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്.

എഡിറ്റിങ് – നമ്പു ഉസ്മാൻ, ലിറിക്‌സ് – മു.രി, ആർട്ട് – ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി – ഷോബി പോൾരാജ്, ആക്ഷൻ – ജോളി ബാസ്റ്റിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഗസ്റ്റിൻ ഡാൻ,

അസോസിയേറ്റ് ഡയറക്ടർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ – രോഹിത്.കെ. സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി – ഒബ്‌സ്ക്യുറ എന്റർടൈയ്‌ൻമെന്റ്, ഡിസൈൻ – ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

Content Highlight: Thund Movie New Song Released