ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മുത്തലാഖ് വോട്ടെടുപ്പ്: കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
ന്യൂസ് ഡെസ്‌ക്
Sunday 30th December 2018 9:31am

മലപ്പുറം: മുത്തലാഖ് ബില്ല് പാസാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ” കുഞ്ഞാലിക്കുട്ടി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ല. വിശദീകരണം പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യും. തുടര്‍നടപടികള്‍ ഉണ്ടാകും” ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ALSO READ: ”സലായുടെ ആ പ്രവൃത്തി എന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചു”: ക്ലോപ്പ്

അതേ സമയം രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല് പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്‍ പാസാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് ബോഡിയില്‍ പങ്കെടുക്കാനാണെന്നും വിവാഹത്തിന് പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

Advertisement