വെള്ളിത്തിരയില്‍ സൈന നെഹ്‌വാളാവാന്‍ കഠിന പരിശീലനം; നടി പരിണീതി ചോപ്രയ്ക്ക് പരിക്ക്
Film News
വെള്ളിത്തിരയില്‍ സൈന നെഹ്‌വാളാവാന്‍ കഠിന പരിശീലനം; നടി പരിണീതി ചോപ്രയ്ക്ക് പരിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2019, 7:11 pm

ഹൈദരബാദ്: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് ബോളിവുഡ് താര സുന്ദരി പരിണീതി ചോപ്ര. കഠിനമായ പരിശീലനമാണ് സൈനയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിനായി താരം നടത്തുന്നത്.

എന്നാല്‍ ഷൂട്ടിംഗിനിടെ പരിണീതിക്ക് പരിക്കേറ്റിരിക്കുകയാണ്. താരം തന്നെയാണ് തനിക്ക് പരിക്കേറ്റവിവരം പുറത്തുവിട്ടത്. കഴുത്തില്‍ പെയിന്‍ ബാന്ഡേജ് ധരിച്ച് പുറം തിരിഞ്ഞിരിക്കുന്ന ചിത്രമാണ് പരിണീതി പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിശീലനത്തിനിടെ പരിക്ക് സംഭവിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചുവെന്നും എന്നാല്‍ അത് സംഭവിച്ചെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് സൈന തന്നെ പരിണീതിയുടെ പോസ്റ്റിന് താഴേ കമന്റുമായി എത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ശ്രദ്ധകപൂറായിരുന്നു സൈനയാവാനിരുന്നത്. പിന്നീട് താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും പകരം പരിണീതി സൈനയാവുകയുമായിരുന്നു.