'ഒരുപാട് സന്തോഷം.. മനസ്സു നിറഞ്ഞാണ് പറയുന്നത്' ;ഹെലന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍
Malayalam Cinema
'ഒരുപാട് സന്തോഷം.. മനസ്സു നിറഞ്ഞാണ് പറയുന്നത്' ;ഹെലന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2019, 5:19 pm

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി നവാഗതനായ മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ പ്രേക്ഷകര്‍ ഒന്നടങ്കം എറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ നന്ദി പ്രകടനം.


ഒരുപാട് സന്തോഷം.. മനസ്സു നിറഞ്ഞാണ് പറയുന്നത്… നന്ദി എന്നാണ് വിനീത് പറയുന്നത്. വെള്ളിയാഴ്ചയാണ് ഹെലന്‍ തിയേറ്ററുകളില്‍ എത്തിയത്. തന്റെ സ്ഥിരം പാറ്റേണില്‍ നിന്ന് മാറി നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് നായകനായെത്തുന്നത്. ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.


വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍

സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ