'കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞല്ലോടീ..'; ആരാധകരെ കണ്‍ഫ്യൂഷനാക്കിയ, തന്റെ മനസു കീഴടക്കിയ പങ്കാളി ആരാണെന്ന് വെളിപ്പെടുത്തി പരിനീതി ചോപ്ര
Daily News
'കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞല്ലോടീ..'; ആരാധകരെ കണ്‍ഫ്യൂഷനാക്കിയ, തന്റെ മനസു കീഴടക്കിയ പങ്കാളി ആരാണെന്ന് വെളിപ്പെടുത്തി പരിനീതി ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2017, 8:52 pm

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസമായി ഗോസിപ്പ് കോളങ്ങളെല്ലാം തിരയുന്നത് പരിനീതിയുടെ മനസ് കീഴടക്കിയ ആളാരാണെന്നാണ്. പരിനീതിയുടെ ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും രംഗത്തെത്തിയതോടെ ഒരു ബോളിവുഡ്-ക്രിക്കറ്റ് പ്രണയത്തിനുള്ള അരങ്ങൊരുങ്ങിയെന്നും സൈബര്‍ ലോകം വിലയിരുത്താന്‍ ആരംഭിച്ചു. എന്നാലിപ്പോള്‍ തന്റെ ട്വീറ്റ് സൃഷ്ടിച്ച വാര്‍ത്തകള്‍ കണ്ട് പൊട്ടിച്ചിരിക്കുകയായിരിക്കും പരിനീതി.

തന്റെ മനസ് കീഴടക്കിയ പെര്‍ഫെക്ട് പാര്‍ട്ടണര്‍ ആരാണെന്ന് പരിനീതിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച പ്രതികരണമാണ് താരത്തെ ഇങ്ങനൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. എല്ലാവരും കരുതിയിരുന്നതു പോലെ അതൊരു ബോളിവുഡ് താരമോ ക്രിക്കറ്റ് താരമോ ആയിരുന്നില്ല.


Also Read:  ‘കര്‍ത്താവേ നീയിതൊന്നും കേള്‍ക്കുന്നില്ലേ’; മോദിയ്ക്കും ക്രിസ്തുവിനും ഒരേ ലക്ഷ്യങ്ങളെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


തന്റെ പുതിയ പങ്കാളി ഷവോമിയുടെ ഫോണാണെന്നാണ് പരിനീതി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ന്നില്ല, ഫ്‌ളിപ്പ് കാര്‍ട്ടും ഷവോമിയും തമ്മിലുള്ള പാര്‍ട്ടണര്‍ഷിപ്പിന്റെ പ്രൊമോഷന്മാത്രമായിരുന്നു പരിനീതിയുടെ ആ പോസ്റ്റെന്നും താരം വ്യക്തമാക്കുന്നു.

ഇതോടെ വിരാടിനും അനുഷ്‌കയ്ക്കും ശേഷം ഒരു താരജോഡി കൂടി എത്തുകയാണെന്ന് മനക്കോട്ട കണ്ട ഗോസിപ്പ് മാഗസിനുകളെല്ലാം അമ്പരന്നിരിക്കുകയാണ്.

വീഡിയോ കാണാം