പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഫലസ്തീനി യുവതിയെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നു
Middle East
പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഫലസ്തീനി യുവതിയെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നു
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 10:24 am

 

ഗസ: ഫലസ്തീനിയന്‍ യുവതിയെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ 25 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കിഴക്കന്‍ ഗസ മുനമ്പില്‍ ഇസ്രഈല്‍ അതിര്‍ത്തിക്കു സമീപനം നടന്ന ഗ്രേയ്റ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്.

വെസ്റ്റ് ബാങ്കില്‍ ഇബ്രാഹിമി പള്ളിക്കു സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടതായി അല്‍ ഖുദ്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Also read:അലോക് വര്‍മ്മയ്‌ക്കെതിരെ ഒരു തെളിവുമില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സി.വി.സി തലവന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്ക്

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച പൊതുപ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഗസയില്‍ പ്രതിഷേധിച്ചത്. തുടര്‍ച്ചയായ 42ാം ആഴ്ചയാണ് ഇവിടെ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തില്‍ ഇതുവരെ 190 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ 12,000 ആളുകള്‍ പങ്കെടുത്തു. “ഈ ഉപരോധത്തെ ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കും” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.