വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ ആക്രമണം; പ്രായപൂര്‍ത്തിയാകാത്ത ഫലസ്തീന്‍ പൗരനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊന്നു
World News
വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ ആക്രമണം; പ്രായപൂര്‍ത്തിയാകാത്ത ഫലസ്തീന്‍ പൗരനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 5:56 pm

ഗാസ: വെസ്റ്റ് ബാങ്കിലെ നബ് ലൂസില്‍ പ്രായപൂര്‍ത്തിയാകാത്ത ഫലസ്തീന്‍ പൗരനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചുകൊന്നു. 16 വയസ്സുള്ള സയിദ് ഒദേ ആണ് കൊല്ലപ്പെട്ടത്.

ഒഡ്‌ലാ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ വെച്ചാണ് പതിനാറുകാരനെ ഇസ്രാഈല്‍ സേന വെടിവെച്ച് കൊന്നത്. പിറകില്‍ രണ്ട് തവണ വെടിയേറ്റാണ് കുട്ടി മരിച്ചതെന്ന് ഡിഫെന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ പറഞ്ഞു.

വെടിയേറ്റ ശേഷം ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പ്രദേശത്ത് എത്തിയെങ്കിലും കടത്തിവിടാന്‍ ഇസ്രഈല്‍ സൈന്യം അനുവദിച്ചിരുന്നില്ല. ആംബുലന്‍സ് 15 മിനിറ്റോളം സൈന്യം തടഞ്ഞിട്ടു.

പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുട്ടിയ്ക്ക് വൈദ്യസഹായം നല്‍കാന്‍ സൈന്യം അനുവദിച്ചത്. ഉടന്‍ തന്നെ റാഫിദിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഫലസ്തീന്‍ പൗരനാണ് സയിദ് ഒദേ. ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കമാണ് സയിദ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Palestinian teen killed during Israeli raid on West Bank village