നിങ്ങളെന്താണോ അതാകാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്: ഉമ്മയ്ക്കും പായ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
Entertainment
നിങ്ങളെന്താണോ അതാകാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്: ഉമ്മയ്ക്കും പായ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th May 2021, 5:20 pm

മമ്മൂട്ടിയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍. മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്.

ഹാപ്പി ആനിവേഴ്‌സ്‌റി ഉമ്മാ, പാ. നിങ്ങളെന്താണോ അതുപോലെയാകാനാണ് ഞങ്ങളെല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

നിരവധി പേരാണ് ദുല്‍ഖറിന്റെ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. എത്രയും പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഇത്തയ്ക്കും ആശംസകളെന്ന് നടന്‍ മനോജ് കെ. ജയന്‍ കമന്റ് ചെയ്ത്.

മമ്മൂട്ടിയുടെയും സുള്‍ഫത്തിന്റെയും പഴയ ചിത്രങ്ങളും ദുല്‍ഖറും സഹോദരി സുറുമിയും നില്‍ക്കുന്ന ചിത്രങ്ങളുമെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ നാലാം ജന്മദിനമായിരുന്നു. കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.