പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി ഒരു കലാസന്ധ്യ
Kerala
പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി ഒരു കലാസന്ധ്യ
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 8:22 pm

പാലക്കാട്: കനത്ത മഴയും അതേതുടര്‍ന്ന് ഉണ്ടായ പ്രളയക്കെടുതിയിലും കേരളത്തിന് സാന്ത്വനമേകാന്‍ കലാസന്ധ്യ ഒരുക്കി പാലക്കാട്. പാലക്കാട് സാംസ്‌കാരിക കൂട്ടായ്മായാണ് “വീ ഷാൾ ഓവര്‍കം” എന്ന് പേരിട്ടിരിക്കുന്ന കലാസന്ധ്യ ഒരുക്കുന്നത്.

15ാം തീയ്യതി വൈകീട്ട് 6 മണിക്ക് പാലക്കാട് രാപ്പാടിയില്‍ ആണ് പരിപാടി അരങ്ങേറുക.


ALSO READ: നമ്പി നാരായണന്‍ കേസ്: നഷ്ടപരിഹാരത്തുക കോണ്‍ഗ്രസ് നല്‍കണമെന്ന് ഇ.പി ജയരാജന്‍


പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, പത്മശ്രീ ജയറാം, സംവിധായകന്‍ കമല്‍, ശ്യാമപ്രസാദ്, വിദ്യാധരന്‍ മാഷ്, ഔസേപ്പച്ചന്‍, കെ.പി.എ.സി ലളിത, മണ്ണൂര്‍ രാജകുമാരനുണ്ണി, രമേഷ് നാരായണന്‍, രമ്യാ നമ്പീശന്‍, കൃഷ്ണചന്ദ്രന്‍, പ്രദീപ് സോമസുന്ദരം, സ്റ്റീഫന്‍ ദേവസ്സി, പ്രകാശ് ഉള്ള്യേരി, സി.ജെ കുട്ടപ്പന്‍, കുഴല്‍ മന്ദം രാമകൃഷ്ണന്‍, നജീം അര്‍ഷാദ്, മധുശ്രീ, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.


ALSO READ: കെ.കെ രമയെ ചീത്ത വിളിക്കാന്‍ ആര്‍ക്കുണ്ട് യോഗ്യത; സൈബര്‍ ഭക്തജനങ്ങൾക്കെതിരെ മുന്‍ എസ്.എഫ്.ഐ നേതാവ് സീനാ ഭാസ്‌ക്കര്‍


യാത്രചെലവടക്കം സ്വയം വഹിച്ച സൗജന്യമായാണ് കലാകാരന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്.

മന്ത്രി എ.കെ ബാലന്‍, എം.പി എം.ബി രാജേഷ്, എം.എല്‍.എ ഷാഫി പറമ്പില്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

സൗജന്യമാണ് ചടങ്ങിലേക്കുള്ള പ്രവേശനം. സംഭാവന ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.