ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്, ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ: ജോസ്. കെ മാണിയോട് ഷോണ്‍ ജോര്‍ജ്
Pala Bypoll
ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്, ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ: ജോസ്. കെ മാണിയോട് ഷോണ്‍ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 5:20 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നടിയാന്‍ കാരണം ജോസ് കെ. മാണിയാണെന്ന് ഷോണ്‍ ജോര്‍ജ്.

അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയടക്കാന്‍ വിചാരിച്ചാല്‍ ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥയിലെത്തിച്ചത് ജോസ്.കെ മാണിയുടെ നിലപാടുകള്‍ ഒറ്റക്കാരണമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് പോസ്റ്റ്

അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ……ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകള്‍ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ