ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
ബലൂചിസ്താനില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഇന്ത്യയെന്ന് പാക് സെനറ്റ്; സുരക്ഷ ശക്തമാക്കാനൊരുങ്ങി പാകിസ്ഥാന്‍
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 12:36pm

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാര സംഘടനയായ റോയും അഫ്ഗാന്‍ രഹസ്യാന്വേഷണ സംഘടനയുമാണ് ബലൂചിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് പാകിസ്ഥാന്‍ സെനറ്റ് പാനല്‍ ചെയര്‍മാന്‍. ബലൂചിസ്താനിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതാണെന്നും ചെയര്‍മാന്‍ റഹ്മാന്‍ മാലിക് ആരോപിച്ചു.

ഈ സാഹചര്യത്തില്‍ ബലൂചിസ്താനിലെ സുരക്ഷ ശക്തമാക്കാന്‍ അത്യാധുനിക ഉപകരണങ്ങളും ഹെലിക്കോപ്റ്ററുകളും ലഭ്യമാക്കാന്‍ സെനറ്റ് പാനല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബജറ്റ് വിഹിതം വര്‍ധിപ്പിക്കുമെന്നും സെനറ്റ് അറിയിച്ചു.

ALSO READ: ‘ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ക്ഷേത്രത്തിലേക്ക് കടത്തില്ല’; വല്ലച്ചിറ ക്ഷേത്രത്തില്‍ പൂജകൊട്ട് ചടങ്ങിനെത്തിയ ആളെ ബി.ജെ.പി നേതാവ് പറഞ്ഞുവിട്ടതായി പരാതി

രാജ്യത്തിന്റെ ശത്രുക്കള്‍ ബലൂചിസ്താനില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പാകിസ്ഥാന്‍ പാരാമിലിറ്ററി ഫോഴ്‌സായ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ഓഫ് ബലൂചിസ്താന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സെനറ്റില്‍ പറഞ്ഞതിന് പിന്നാലെയാണ് സെനറ്റിന്റെ നടപടി.

ബലൂചിസ്താന്‍ സ്വാതന്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിന് മുന്നില്‍ ബലൂച് ആക്ടിവിസ്റ്റുകള്‍ പ്രകടനം നടത്തിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വികാസങ്ങള്‍.

Advertisement