എഡിറ്റര്‍
എഡിറ്റര്‍
‘ഗോമാതാവിനെ തേച്ചല്ലോ’; പത്മാവതിയെ രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍; പ്രതിമ സ്ഥാപിക്കാനും പദ്ധതി
എഡിറ്റര്‍
Monday 20th November 2017 7:07pm

ഭോപ്പാല്‍: ബോളിവുഡ് ചിത്രമായ പത്മാവതിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കുന്നതില്‍ ഒരു പടി കൂടി കടന്ന് ബി.ജെ.പി. ചിത്രത്തിനെതിരായ ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

പത്മാവതിയെ രാഷ്ട്ര മാതാവാണെന്നും ഭോപ്പാലില്‍ പത്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നുമാണ് ചൗഹാന്റെ പ്രസ്താവന. പോരാത്തതിന് സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പത്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, ചിത്രത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു.


Also Read: ‘ഛില്ലറില്‍ ചില്ലറ മാത്രമല്ലുള്ളത്’; ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയുമായി മാനുഷി ഛില്ലര്‍


അതേ സമയം പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ ചിത്രത്തിനും സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിക്കും പത്മാവതിയായി വേഷമിട്ട ദീപിക പദുകോണിനെതിരെയും ആക്രമണത്തിന് ആഹ്വാനം വന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് ഇരുവരെയും കൊല്ലുന്നവര്‍ക്ക് പത്തുകോടി വാഗ്ദാനം ചെയ്തിരുന്നത്.

Advertisement