എഡിറ്റര്‍
എഡിറ്റര്‍
‘ഛില്ലറില്‍ ചില്ലറ മാത്രമല്ലുള്ളത്’; ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയുമായി മാനുഷി ഛില്ലര്‍
എഡിറ്റര്‍
Monday 20th November 2017 6:39pm

ന്യൂദല്‍ഹി: ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ കുറിച്ചുള്ള ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിവാദത്തില്‍ പെട്ടിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പരിഹസിക്കാനായി ഛില്ലറിനെ ചില്ലറയാക്കിയായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ തന്റെ ട്വീറ്റിന് മാപ്പു ചോദിച്ച് തരൂര്‍ രംഗത്ത് എത്തുകയായിരുന്നു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മാനുഷി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകം തന്നെ ജയിച്ചവള്‍ ഇതുപോലൊരു നാക്കു പിഴ കാരണം വിഷമിക്കില്ലെന്നായിരുന്നു മാനുഷിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അവര്‍ പ്രതികരിച്ചത്.

ഛില്ലര്‍ എന്നതില്‍ ചില്ലറ മാത്രമല്ല, ചില്ലും ഉണ്ടെന്നും മാനുഷി ട്വീറ്റ് ചെയ്യുന്നു. ഛില്ലറിന്റെ പേര് വെച്ച് പരിഹസിച്ച ശശി തരൂരിനെതിരെ ദേശിയ വനിതാ കമ്മിഷനും നേരത്തെ രംഗത്തു വന്നിരുന്നു. മാനുഷി ഛില്ലറിന്റെ ചരിത്ര നേട്ടത്തെ മാനുഷിയുടെ ഛില്ലര്‍ എന്ന് പേര് ‘ചില്ലറ’ നേട്ടമായി താരതമ്യം ചെയ്ത് നടത്തിയ ട്വീറ്റിനെതിരെയാണ് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചത്.


Also Read: ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നു; പത്മാവതിയ്ക്ക് വേണ്ടി സിനിമാ ലോകം ഒറ്റക്കെട്ടായി രംഗത്തു വരണം: മമതാ ബാനര്‍ജി


നോട്ട് നിരോധനത്തിലൂടെ ബി.ജെ.പിക്കാര്‍ എന്ത് മണ്ടത്തരമാണ് കാണിച്ചത്. ഇന്ത്യന്‍ കാശ് ആണ് ലോകം മുഴുവന്‍ മു്ന്നിട്ടു നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കണ്ടില്ലെ നമ്മുടെ ഛില്ലര്‍ ലോകസുന്ദരി പട്ടം നേടിയത് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ശശി തരൂരിന്റെ ട്വീറ്റ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യയുടെ അഭിമാനമായ മാനുഷിയെ മനപ്പുര്‍വ്വം ശശിതരൂര്‍ അപമാനിക്കുകയായിരുന്നെന്നായിരുന്നു പലരുടെയും ട്വീറ്റ്. നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആയ അനുപം ഖേര്‍ അടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

Advertisement