എഡിറ്റര്‍
എഡിറ്റര്‍
‘പത്മാവതി’ വിവാദം; കര്‍ണി സേനാ നേതാവിനു പാകിസ്താനില്‍ നിന്നു വധഭീഷണിയെന്ന് സംഘടന
എഡിറ്റര്‍
Sunday 19th November 2017 7:32am


ജയ്പൂര്‍: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യ്‌ക്കെതിരെ കര്‍ണി സേന രംഗത്തെത്തിയതിനു പിന്നാലെ കര്‍ണി സേനാ നേതാവിനു പാകിസ്താനില്‍ നിന്നു വധഭീഷണി. രജപുത് കര്‍ണി സേന ദേശീയ അധ്യക്ഷന്‍ ലോകേന്ദ്ര സിങ്ങിനെതിരെ പാകിസ്താനില്‍ നിന്ന് വധഭീഷണി സന്ദേശം എത്തിയെന്ന് സംഘടനയുടെ രാജസ്ഥാന്‍ ഘടകമാണ് ആരോപിച്ചിരിക്കുന്നത്.


Also Read: ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


കര്‍ണി സേന ദേശീയ അധ്യക്ഷന്‍ ലോകേന്ദ്ര സിങ്ങിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് കറാച്ചിയില്‍നിന്ന് ഫോണ്‍ചെയ്തയാള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് മഹിപാല്‍ സിങ് മക്രണയാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ സാമ്പത്തിക സ്രോതസ്സ് ഭീകര സംഘടനകളാണെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീപികാ പദുകോണ്‍ നായികായെത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ചിത്രത്തിനെതിരെ രംഗത്തുള്ള സംഘടനയാണ് രജപുത് കര്‍ണി സേന. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പല തവണ തടസ്സപ്പെടുത്തിയ സംഘടന അഭിനേതാക്കള്‍ക്കും സംവിധായകനുമെതിരെ വധഭീഷണിയുമായും രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് ദേശീയ അധ്യക്ഷനെതിരെ പാകിസ്താനില്‍ നിന്നു വധഭീഷണി സന്ദേശം ലഭിച്ചന്നെ പരാതിയുമായി മഹിപാല്‍ സിങ് രംഗത്തെത്തിയത്. പാകിസ്താനില്‍നിന്ന് തനിക്ക് ഫോണ്‍ ചെയ്തയാള്‍ 1993ലെ ബോംബ് സ്‌ഫോടനങ്ങളുടെ കാര്യം ഓര്‍മപ്പെടുത്തിയെന്നും മക്രണ പറഞ്ഞു. സിനിമക്ക് പണം നല്‍കിയവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട നേതാവ് സിനിമയ്‌ക്കെതിരെയാ ആരോപണങ്ങളും തുടര്‍ന്നു.


Dont Miss: 151 പന്തില്‍ 490 റണ്‍സ്, ഏകദിനത്തില്‍ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ താരം


ചരിത്രത്തെ വളച്ചൊടിക്കുകയാണ് സിനിമയെന്നും രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരെ കര്‍ണി സേനയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ബംഗളൂരു, ഹരിയാന, കോട്ട, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണി സേന ചിത്രത്തിനെതിരായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ദീപികയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചിത്രവുമായി മുന്നോട്ട് പോയാല്‍ മൂക്ക് ചെത്തിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement