കലിപ്പ് ലുക്കില്‍ ബിജു മേനോന്‍; ഓണത്തിന് ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ പടയോട്ടം; ട്രെയിലര്‍ പുറത്ത്
Movie Trailer
കലിപ്പ് ലുക്കില്‍ ബിജു മേനോന്‍; ഓണത്തിന് ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ പടയോട്ടം; ട്രെയിലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th August 2018, 9:27 pm

കൊച്ചി: ഓണത്തിന് ചിരിയുടെ ഉത്സവം തീര്‍ക്കാനെത്തുന്ന ബിജുമേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

നവാഗതനായ റഫീഖ് ഇബ്രഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ആസിഫ് അലി, നടിമാരായ മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചെങ്കല്‍ രഘു എന്ന നായക കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.

മൂന്ന് സംവിധായകര്‍ പ്രധാനവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ഓണത്തിന് തിയ്യേറ്ററുകളില്‍ എത്തും.