പാരസൈറ്റ് കണ്ട് ബോറടിച്ചു, പാതിയായപ്പോള്‍ ഉറങ്ങിപ്പോയി: എസ്.എസ് രാജമൗലി
Entertainment
പാരസൈറ്റ് കണ്ട് ബോറടിച്ചു, പാതിയായപ്പോള്‍ ഉറങ്ങിപ്പോയി: എസ്.എസ് രാജമൗലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 11:34 am

ഹൈദരാബാദ്: ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാരസൈറ്റ് കണ്ട് തനിക്ക് ബോറടിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞത്.

ചിത്രം പകുതിയെത്തിയപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയതായും രാജമൗലി പറഞ്ഞു.

മികച്ചചിത്രത്തിനും മികച്ച സംവിധായകനുമടക്കമുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ച ചിത്രമാണ് പാരാസൈറ്റ്.
ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരു പാരസൈറ്റ് ഒസ്‌കാര്‍ നേടിയത്.

ബോങ് ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചര്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്  ആദ്യമായിട്ടാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.