അമ്മിണി പിള്ളയായി ബിജു മേനോന്‍; ഒരു തെക്കന്‍ തല്ലുകേസ് ടീസര്‍ പുറത്ത്
Entertainment news
അമ്മിണി പിള്ളയായി ബിജു മേനോന്‍; ഒരു തെക്കന്‍ തല്ലുകേസ് ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 8:23 pm

എന്‍. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രാജേഷ് പിന്നാടനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിജു മേനോനാണ് അമ്മിണി പിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്.

മികച്ച പ്രകടനമാണ് ടീസറില്‍ ബിജു മേനോന്‍ കാഴ്ചവെച്ചിരിക്കുന്നത്. രണ്ട് മിനിറ്റും 11 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസര്‍ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. തിരുവനന്തപുരം- കൊല്ലം അതിര്‍ത്തിയിലുള്ള അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയിലാണ് കഥ നടക്കുന്നത്.

റോഷന്‍ മാത്യു, പത്മപ്രിയ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്കിന്റെ സാരഥി കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്.


സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് അനീഷ് അലോഷ്യസ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍. പി.ആര്‍.ഒ എ.എസ്.

Content Highlight : Oru Thekkan Thallu case movie teaser released