'കാര്യങ്ങള്‍ കൈവിട്ടു പോകുന്നു, ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല; കന്യാസ്ത്രിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ മെത്രോപൊലീത്ത
Nun abuse case
'കാര്യങ്ങള്‍ കൈവിട്ടു പോകുന്നു, ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല; കന്യാസ്ത്രിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ മെത്രോപൊലീത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 10:33 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ മെത്രോപൊലീത്ത യൂഹന്നോന്‍ മാര്‍ മിലിത്തിയോസ്. ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്പക്ഷ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു.

“മെത്രാനായ ഞാനും കന്യാസ്ത്രീയോട് ഐക്യപ്പെടുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്. ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല.”

ഫ്രാങ്കോ മുളയ്ക്കല്‍ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പഞ്ച് മോദി ചലഞ്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് എ.ഐ.എസ്.എഫ്: എതിര്‍ക്കുമെന്ന് ആര്‍.എസ്.എസും പൊലീസും

നേരത്തെ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ മാറിനില്‍ക്കണമെന്ന് മുംബൈ അതിരൂപതയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കന്യാസ്ത്രീകളുടെ സമരം അംഗീകരിക്കാനാവില്ലെന്ന് കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി) അറിയിച്ചു. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടത്തുന്ന സമരം അംഗീകരിക്കാനാവില്ലെന്നാണ് കെ.സി.ബി.സിയുടെ പ്രതികരണം. സമരം അതിരു കടന്നെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അപമാനിക്കാനാണ് ശ്രമമെന്നും കെ.സി.ബി.സി പറഞ്ഞു.

WATCH THIS VIDEO: