കോപ്പിയടിച്ച് കൊണ്ടുവരണമെന്നു പറഞ്ഞയാള്‍ക്ക് ഗോപീസുന്ദറിന്റെ കലക്കന്‍ മറുപടി ഇങ്ങനെ; സൂചന മമ്മൂട്ടിയുടെ ബിലാലിലേക്കോ?
Malayalam Cinema
കോപ്പിയടിച്ച് കൊണ്ടുവരണമെന്നു പറഞ്ഞയാള്‍ക്ക് ഗോപീസുന്ദറിന്റെ കലക്കന്‍ മറുപടി ഇങ്ങനെ; സൂചന മമ്മൂട്ടിയുടെ ബിലാലിലേക്കോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th January 2020, 10:49 pm

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് ആക്കം കൂട്ടി ബിലാല്‍ ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്‍കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദുമായുള്ള ഫോട്ടോ ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

‘ഞാനും അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണം’ എന്നായിരുന്നു ഗോപി സുന്ദറിന്‍ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്ത ആള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഷൈലോക്ക് പോലെ ബി.ജി.എം കൊണ്ടുവന്നാല്‍ ഓടിക്കും. എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.

മമ്മൂട്ടിയുടെ ഷൈലോക്കിനും സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു ബിലാല്‍. ബിഗ് ബിയുടെ രണ്ടാംഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നെങ്കിലും മറ്റ് അറിയിപ്പുകളൊന്നും പുറത്തെത്തിയിട്ടുണ്ടായിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ