മോദിയ്‌ക്കെതിരെ മമതയോ രാഹുലോ?പ്രതികരണവുമായി കനയ്യ
national news
മോദിയ്‌ക്കെതിരെ മമതയോ രാഹുലോ?പ്രതികരണവുമായി കനയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 3:06 pm

ന്യൂദല്‍ഹി: ബി.ജെ.പിയ്‌ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്ന് സി.പി.ഐ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന കനയ്യ കുമാര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ ആരുടെ നേതൃത്വത്തില്‍ നേരിടണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മമതാ ബാനര്‍ജിയാണോ രാഹുല്‍ ഗാന്ധിയാണോ മോദിയ്‌ക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്,’ കനയ്യ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസെന്നത് വലിയ കപ്പലാണെന്നും ചെറുബോട്ടുകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്.

2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:Only Congress can fight BJP: Kanhaiya Kumar